co
സഹകരണം

ബാലുശ്ശേരി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ആഗസ്റ്റ് 17 മുതൽ ഡിസംബർ 31 വരെയാണ് ആഘോഷം. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി .കെ .സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഇസ്മയിൽ കുറുമ്പയിൽ, പി.സുധാകരൻ, ദിനേശൻ പനങ്ങാട്,കെ.കെ.മുഹമ്മദ്,പി.പി.രവീന്ദ്രനാഥ്, ടി.എം.ശശി എന്നിവർ പ്രസംഗിച്ചു. എൻ.നാരായണൻ കിടാവ് സ്വാഗതവും കെ.ജയന്തി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം.സച്ചിൻദേവ് എം.എൽ.എ (ചെയർമാൻ),ടി. കെ. സുമേഷ് (ജനറൽ കൺവീനർ), കെ.ജയന്തി (ട്രഷറർ).