sathi
സംസ്ഥാന അദ്ധ്യക്ഷൻ പി. പീതാംബരൻ യോഗം ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ :ദേശീയ മത്സ്യബന്ധന നയത്തിൽ ഭേദഗതി വരുത്തി മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ് ഘടന ഏകീകരണം നടപ്പാക്കണമെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ആവശ്യപ്പെട്ടു. അനുമോദന സദസും ബേപ്പൂർ ഗ്രാമസമിതി യോഗ വും സംസ്ഥാന അദ്ധ്യക്ഷൻ പി.പീതാംബരൻ ഉദ്ഘാടനം ചെയ്തു. എം.ലാലു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ അരയസമാജം പ്രസിഡന്റ് കെ.ദേവരാജൻ, സമാജം കാരണവർ കെ.വിജയൻ, മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സെക്രട്ടറി വി.പ്രഹ്ളാദൻ ജില്ലാ സെക്രട്ടറി സി.വി അനീഷ് താലൂക്ക് പ്രസിഡന്റ് കെ .ശിവദാസൻ, എം.മണി എന്നിവർ പ്രസംഗിച്ചു.