കോഴിക്കോട് : എസ്.എസ് .എൽ .സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കളക്ടറേറ്റ് കവാടത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു, വാഹിദ് ചെറുവറ്റ, എൻ. കെ.റഷീദ് ഉമരി, പി.ടി അഹമ്മദ്, റഹ്മത്ത് നെല്ലുളി, കെ ഷമീർ, മുനീബ് എലങ്കമൽ, ഹുസൈൻ മണക്കടവ്, ഷബ്‌ന തച്ചംപൊയിൽ, പിപി റൈഹാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.