photo
ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക് തല മത്സ്യ കർഷക സംഗമവും കർഷകരെ ആദരിക്കൽ ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ദേശീയ മത്സ്യ കർഷക ദിനത്തിൽ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യ കർഷക സംഗമവും കർഷകരെ ആദരിക്കലും നടത്തി. ബാലുശ്ശേരി ബ്ലോക്ക് തല സംഗമം പനങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി. എം.ശശി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ കെ.വി.മൊയ്തീൻ, ശ്രീജ.എം എന്നിവർ പ്രസംഗിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹരീഷ് തൃവേണി അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ വിസ്മയ.എസ് സ്വാഗതവും പ്രോജക്ട് കോ- ഓർഡിനേറ്റർ അമർനാഥ് നന്ദിയും പറഞ്ഞു. സംസ്ഥാന തല അവാർഡ് ദാന ചടങ്ങിന്റെ ലൈവ് സംപ്രേഷണവും നടന്നു.