കുറ്റ്യാടി: പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തകർ പഴയ തലമുറയെ മാതൃകയാക്കണമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. മരുതോങ്കരയിലെ പഴയ കാല കോൺഗ്രസ് നേതാവ് മത്തത്ത് കണാരൻ ചരമവാർഷിക ദിനാചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, കെ.ടി ജയിംസ്, കോരങ്ങോട്ട് ജമാൽ, ജോൺ പൂതക്കുഴി, എം.പി ജാഫർ, അഡ്വ.എ.സജീവൻ, ടി.പി.ആലി, കെ.സി.കൃഷ്ണൻ, കെ.സി സെബാസ്റ്റ്യൻ, ബിന്ദു കുരാറ, എന്നിവർ പ്രസംഗിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.