kunnamangalamnews
സംഗമം വെൽഫെയർ സൊസൈറ്റി നടത്തിയ മെഗാ രക്തദാന ക്യാമ്പ് അരിയിൽ അലവി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സംഗമം വെൽഫെയർ സൊസൈറ്റി, എം.വി.ആർ കാൻസർ സെന്റർ ബ്ലഡ്‌ സെല്ലുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എ.എം.എൽ.പി സ്കൂളിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമർ അദ്ധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സെന്റർ ബ്ലഡ് സെൽ ഡോ. നിധിൻ ഹെൻറി, സുബൈർ കുന്ദമംഗലം, റിയാസ്, സി. അബ്ദുൽ ഹയ്യ്, എം.പി. ഫാസിൽ, എം.എ.സുമയ്യ, ഷൈനിബ ബഷീർ, എൻ.പി. റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഒ.പി. ഷബ്‌ന സ്വാഗതവും ട്രഷറർ കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.