കോഴിക്കോട് : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ഗവ ഹയർ സെക്കൻഡറി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടന്നു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ടി.ആൻസി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജലാലുദ്ദീൻ ക്ലാസെടുത്തു. പാരാ ലീഗൽ വോളണ്ടിയർമാരായ പ്രേമൻ പറന്നാട്ടിൻ, സലീം വട്ടക്കിണർ. താലൂക്ക് കമ്മിറ്റി സ്റ്റാഫ് പി.നളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും പ്രധാനാദ്ധ്യാപിക മൃദുല നന്ദിയും പറഞ്ഞു.