കുറ്റ്യാടി: ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ. ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.ഡോ. പി.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.എച്ച്.എസ് ശിവദാസൻ എ., എച്ച്.ഐ ഗോപകുമാർ എ, എൽ.എസ് സെക്രട്ടറി പുഷ്പ പി എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, ന്യൂ മിസ് മാറ്റിക്സ് എക്സിബിഷൻ, കുറ്റ്യാടി ഗവ: ആശുപത്രി ക്ലർക്ക് ടി.എൻ സുധിയുടെ ശേഖരണത്തിലെ വിവിധ രാജ്യങ്ങളിലെ നാണയങ്ങളും നോട്ടുകളും പ്രദർശിപ്പിച്ചു.തുടർന്ന് മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.