kkkkk
കല്ലായി പുഴ നവീകരണത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഫൈസൽപള്ളിക്കണ്ടി മേയർ ബിനാ ഫിലിപിന് നിവേദനം നൽകുന്നു.

കോഴിക്കോട്: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മലിനമായ പുഴ കല്ലായി പുഴയാണെന്ന റിപ്പോർട്ട് വന്നതി തുടർന്ന്നവീകരണത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിന് നിവേദനം നൽകി.

പുഴയും , തീരവും, മാലിന്യങ്ങളും ചളിയും നിറഞ്ഞ് പുഴ ദിനംതോറും നശിച്ചുകൊണ്ടിരിക്കുകയാണ്. ഓടകളിൽ നിന്ന് ഒഴുക്കുന്ന മലിനജലം കനോലി കനാൽ വഴിയും പുഴയിലേക്ക് നേരിട്ട് ഒഴുക്കുന്നതും പുഴയുടെ നാശത്തിന് കാരണമായിരിക്കുകയാണ്. കൈയേറ്റം മൂലം പല ഭാഗത്തും പുഴ ശോഷിച്ച് കുപ്പി കഴുത്തു പോലെ ചുരുങ്ങി. മത്സ്യബന്ധന ബോട്ടുകൾ ലാൻഡ് ചെയ്യുന്ന കോതി അഴിമുഖത്ത് ചെളി നിറഞ്ഞ് പ്രവേശിക്കുവാൻ ബോട്ടുകൾ പ്രയാസപ്പെടുകയാണെന്നും നിവേദനത്തിൽ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഫൈസൽപള്ളിക്കണ്ടി, ടി.കെ.എ.അസീസ്, കെ.പി. സലിം ബാബു, എം. ചന്ദ്രശേഖരൻ, പി.പി. ഉമ്മർകോയ , പി .കോയ. പ്രദീപ് മാമ്പറ്റ, പി. മുസ്തഫ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.