img20240711
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലെ മുസ്‌ലിം ലീഗ് ധർണ്ണ സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വിവിധആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ലോക്കൽ ഗവ. മെമ്പർമാർ ഒപ്പുമതിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുറഹിമാൻ, കെ.ടി.മൻസൂർ, ദിവ്യ ഷിബു, കെ.പി അബ്ദുറഹിമാൻ, റഫീഖ് കുറ്റിയോട്ട്, വി.ഷംലൂലത്ത്, എം.ടി റിയാസ്, സുഹ്റ വെള്ളങ്ങോട്ട്,മജീദ് മുലത്ത് , ആയിഷ ചെലപ്പുറത്ത് , സുഹ്റ വെള്ളങ്ങോട്ട് ,ഫാത്തിമ , എൻ. ജമാൽ , മായിൻ കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു.