sett
സുലൈമാൻ സേട്ട്

കോഴിക്കോട്: സുലൈമാൻ സേട്ട് സെന്റർ സിറ്റി ചാപ്റ്ററിന്റെ ഒന്നാം വാർഷികം നാളെ നടക്കും. വൈകിട്ട് 4.15ന് ചാലപ്പുറം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സുവനീർ കാനത്തിൽ ജമീല എം.എൽ.എ പ്രകാശനം ചെയ്യും. വനിത പാലിയേറ്റീവ് കെയർ ആഗസ്റ്റ് രണ്ടാം വാരത്തോടെ പ്രവർത്തനം ആരംഭിക്കും. വനിതകളായ ഡോക്ടർ, നഴ്സ് , ആംബുലൻസ് ഡ്രൈവർ, രണ്ട് വോളന്റിയർ എന്നിവരടങ്ങുന്നതാണ് യൂണിറ്റ്. വാർത്താസമ്മേളനത്തിൽ സുലൈമാൻ സേട്ട് സെന്റർ ചെയർമാൻ കെ.പി .സലീം, എക്സിക്യൂട്ടീവ് ഡയറക്ടർ എം.വി റംസി ഇസ്മായിൽ, വനിതാവേദി പ്രസിഡന്റ് അസ്മിത നിസാർ എന്നിവർ പങ്കെടുത്തു.