കുറ്റ്യാടി: വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി കുറ്റ്യാടി ജി.എച്ച്.എസ്.എസിൽ നടത്തിയ ബഷീർ ഓർമ്മ "തേന്മാവ് " പ്രഭാഷകൻ മോഹനൻ ചേനോളി ഉദ്ഘാടനം ചെയ്തു. ബഷീർ ക്വിസ് മത്സരവും ഭൂമിയുടെ അവകാശികൾ ചിത്രരചനയും നടന്നു. പ്രധാനാദ്ധ്യാപിക പി.കെ.സുനിത അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ, പ്രിൻസിപ്പൽ, ഡോ.ഇ.സെഡ്.എ.അൻവർ ഷമീം തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സര വിജയികൾ: നക്ഷത്ര (ദേവർ കോവിൽ വെസ്റ്റ് എൽ.പി.എസ്), അക്ഷജ് കൃഷ്ണ (ജി.യു.പി.എസ് വട്ടോളി). ചിത്രരചന: ഐ നൽ സബ (എം.എ.എം.യു.പി.എസ് അടുക്കത്ത് ) ഘനശ്യാമ (ജി.യു.പി.എസ് വട്ടോളി). ഹൈസ്കൂൾ വിഭാഗം എസ്.വി.നിവേദ്യ (സെൻ്റ് മേരീസ് എച്ച്.എസ്.എസ് മരുതോങ്കര) എ.കെ. സൂര്യദേവ് (ജി.എച്ച്.എസ്.എസ് കുറ്റ്യാടി).