news
വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

കുറ്റ്യാടി : പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നിലോഫർ ( എം.ഐ.യു.പി.എസ് കുറ്റ്യാടി ), രണ്ടാം സ്ഥാനം സാൻമിയ ( എൽ.പി.എസ് നിട്ടൂർ ) , ലക്ഷ്മൺ ഭഗത് ( വടയം നോർത്ത് എൽ പി എസ് ) എന്നിവരും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സൗദ, രണ്ടാം സ്ഥാനം ഇഷൻദേവ്, മൂന്നാം സ്ഥാനം നൈഷ ഫാത്തിമ ( മൂവരും എം ഐ.യു.പി.എസ് കുറ്റ്യാടി ) എന്നിവരും നേടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. സബിന മോഹൻ അദ്ധ്യക്ഷത വഹിച്ചു.