രാമനാട്ടുകര: സേവാമന്ദിരം പോസ്റ്റ് ബേസിക്ക് ഹയർസെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റ് രാമനാട്ടുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഡെങ്കിപ്പനി ബോധവത്ക്കരണവും കൊതുക് നിർമാർജന പ്രചാരണവും നടത്തി. രാമനാട്ടുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.സൂരജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ആരിഫ് ,വാർഡ് കൗൺസിലർ പി.കെ. അഫ്സൽ, പ്രിൻസിപ്പൽ കെ.വി.ശ്രീരഞ്ജിനി, പി.ടി.എ പ്രസിഡന്റ് എ.വി .അനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.എസ്. പ്രശാന്ത്, ബേപ്പൂർ ക്ലസ്റ്റർ കോ ഓർഡിനേറ്റർ കെ.വി.സന്തോഷ് കുമാർ, അദ്ധ്യാപകരായ കെ.അനീഷ്, വി,എസ്, പ്രശാന്ത്, വി.എസ്.വിജിൻ ആരോഗ്യ വിഭാഗം ജീവനക്കാർ, ആശാവർക്കർമാർ എന്നിവർ നേതൃത്വം നൽകി.