photo
കെ.എസ്.ടി.എ. പ്രതിഷേധ ധർണ്ണ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ടി.എ ബാലുശ്ശേരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ല എക്സി. കമ്മിറ്റി അംഗം സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് എസ്. ശ്രീചിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്സി. കമ്മറ്റി അംഗം പി. എം. സോമൻ, ജില്ല കമ്മിറ്റി അംഗം സി.ആർ. ഷിനോയ് എന്നിവർ പ്രസംഗിച്ചു.. സബ് ജില്ല ജോ. സെക്രട്ടറി കെ.വി. ബ്രജേഷ് കുമാർ സ്വാഗതവും സബ് ജില്ല സെക്രട്ടറി സി.പി. സബീഷ് നന്ദിയും പറഞ്ഞു.