കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് വിദ്യാവനം പുരസ്കാരം ലഭിച്ചു. വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് പുരസ്കാരം. സംസ്ഥാന വന മഹോത്സവം സമാപന ചടങ്ങിൽ വനം മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്ന് ഫോറസ്ട്രി ക്ലബ് അദ്ധ്യാപകരും വിദ്യാർത്ഥികളും പുരസ്കാരം ഏറ്റുവാങ്ങി. ചുറ്റുപാടുകളിലെ ജൈവ വൈവിദ്ധ്യം ചുരുങ്ങിയ സ്ഥലത്ത് വിദ്യാർത്ഥികളുടെ പ്രാതിനിധ്യത്തോടെ നട്ട്പിടിപ്പിച്ച് വളർത്തിയെടുത്ത് സംരക്ഷിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് കാടിനെ കുറിച്ചും ജീവജാലങ്ങളെ കുറിച്ചും അറിവും ബോധവും സൃഷ്ടിക്കപ്പെടുന്ന പദ്ധതി സ്കൂൾ ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.