മരുതോങ്കര: മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ് .എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.പി.സി.സി അംഗം കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീധരൻ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ജമാൽ കോരങ്കോട്ട്, സനൽ വക്കത്ത്, കെ.സി കൃഷണൻ ചാലക്കണ്ടി മനോജൻ ,ബീന ആലക്കാട്ട്, വികെ കുഞ്ഞബ്ദുള്ള , ടിപി ആലി, പി.കെ. സുരേന്ദ്രൻ,സുകുമാരൻ കുട്ടിക്കുന്നുമ്മൽ, പ്രിൻസ് ആന്റണി, ബിന്ദു കൂരാറ, സഹൽ അഹമ്മദ്, ജംഷി അടുക്കത്ത് ,അഫ്സൽ മുഹമ്മദ്, സറിൽ തുടങ്ങിയവർ പ്രസംഗിച്ചു.