കുറ്റ്യാടി : പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ നേതൃത്വത്തിൽ ശോഭീന്ദ്രം മഴ യാത്ര വാളാംതോടിൽ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ദീപേഷ് കരിമ്പുംകര പ്രൊഫ. ശോഭീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഹാഫീസ് വലിയ പറമ്പത്ത്, ഷൗക്കത്തലി എരോത്ത്, സെഡ് എ സൽമാൻ, ഇ.കെ.സുലോചന,വി.പി.റിനീഷ്, ഷിബു ചെറുകാട്, ലത്തീഫ് കുറ്റിപ്പുറം, സുമ പള്ളിപ്പുറം, നാസർ തയ്യുള്ളതിൽ തുടങ്ങിയവർ പ്രസംഗിച്ചു.