വടകര : ചോറോട് നാഷണൽ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് വെള്ളം കയറിയ സ്ഥലങ്ങൾ ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു. മഴക്കെടുതികൾ നാട്ടുകാർ എം.പി യുടെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ ആവശ്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റിയുടേയും ഉപരിതല ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എംപി പറഞ്ഞു. പ്രദേശത്തെ കിണർ മലിനമായി കിടക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പർ കെ.കെ. റിനീഷ് കോട്ടയിൽ രാധാകൃഷ്ണൻ,അഡ്വ.പി.ടി.കെ നജ്മൽ, സി.നിജിൻ , പവിത്രൻ ആവണി,ഇസ്മയിൽ മാസ്റ്റർ,ശശി വള്ളിക്കാട്, സദാശിവൻ, എം.ടി നാസർ, വി. സി ഇക്ബാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.