lockel
എൽ സി ഡി പ്രോജക്ടറും ട്രോളി സ്പീക്കറും ഉദ്ഘാടനം ചെയ്തു .

​രാമനാട്ടുകര : വാഴയൂർ ഗ്രാമപഞ്ചായത്ത് പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയ്ക്ക് നൽകിയ പ്രൊജക്ടറിന്റെയും എ.വി.ഉണ്ണികൃഷ്ണൻ മാസ്റ്റ​ർ സ്മരണാർത്ഥം എ.വി.അഞ്ജന നൽകിയ ട്രോളി സ്പീക്കറിന്റെയും ഉദ്ഘാടനം വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ നിർവഹിച്ചു.വായന വസന്തം സാഹിത്യപ്പതിപ്പ് 'സർഗ-24' ന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു .ലൈബ്രറി പ്രസിഡന്റ് എ രാധ ​അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എവി അനിൽകുമാർ , പെരിന്തൽമണ്ണ ജി എച്ച് എസ് എസ് അ​ദ്ധ്യാപിക എ വി അഞ്ജന, എഡിറ്റർ വി റീന, പി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.