കൊടിയത്തൂർ: പ്രകൃതിയിൽ നിന്ന് പാഠമുൾക്കൊണ്ട് വിദ്യാർത്ഥികളെ വിജ്ഞാന കുതുകികളാക്കാൻ സഹായിക്കുന്ന പാഠ്യപദ്ധതിയുടെയും പാഠപുസ്തകത്തിന്റെയും പ്രയോഗം അവരെ ആവേശഭരിതരാക്കി. സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥികളാണ് "ഒറ്റയല്ലൊരു ജീവിയും" പാഠഭാഗത്തിന്റെ പ്രായോഗിക പഠനത്തിന് അദ്ധ്യാപകരോടൊപ്പം പ്രകൃതിയിൽ ഇറങ്ങിയത്. ജീവ ലോകത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ ആഹാര നിർമ്മാണ പ്രക്രിയയും ആവാസവ്യവസ്ഥയിലെ അടിസ്ഥാന ഘടകങ്ങളും മനസിലാക്കാൻ പുതിയ പഠനരീതി സഹായകമായി. പ്രാദേശിക വിഭവങ്ങളുപയോഗിച്ചുള്ള പഠനപ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന മുജീബ് നിർവഹിച്ചു. ശാസ്ത്രാത്രാദ്ധ്യാപകരായ അബ്ദുൽ നസീർ മണക്കാടിയിൽ, അഞ്ജു പാർവീൻ, ഹസീന എന്നിവർ നേതൃത്വം നൽകി.