നാദാപുരം: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നാദാപുരം ടൗണിൽ കെട്ടിടം നിലംപൊത്തി. നാദാപുരം വടകര റോഡിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് നിൽക്കുന്ന പഴയ കെട്ടിടമാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഭാഗികമായി നിലംപൊത്തിയത്. കെട്ടിടത്തിന്റെ പിൻഭാഗമാണ് തകർന്ന് വീണത്. സംസ്ഥാന പാതയിലേക്ക് വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാദാപുരം ഫയർ സ്റ്റേഷൻ ഓഫീസർ എസ്. വരുണിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ.പി. ബിജു, കെ.ബി. സുകേഷ്, എ. കെ. ഷിഗിൻ ചന്ദ്രൻ, കെ.കെ. ശിഖിലേഷ്, എം. സജീഷ് എന്നിവരടങ്ങുന്ന സംഘം കെട്ടിടം പൊളിച്ചു മാറ്റി.