dgrt
തിരുവമ്പാടിയിൽ നടന്ന ലയൺസ് സ്ഥാനാരോഹണ ചടങ്ങ് ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി : ലയൺസ് ക്ലബ് ഓഫ് തിരുവമ്പാടി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലയൺ അഡ്വ. ജിമ്മി ജോർജ് പ്രസിഡന്റായും, ലയൺ അഡ്വ. സിബിൻ വി ജോസ് സെക്രട്ടറിയായും ലയൺ അഡ്വ. മോഹൻ കെ ജോസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടിയിൽ നടന്ന ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സിബിൻ വി ജോസ് അദ്ധ്യക്ഷത വഹിച്ചു. അനൂപ് കോവിൽ, മാത്യു ചെമ്പോട്ടിക്കൽ, ഡോ. പി.എം. മത്തായി, അഡ്വ. ജിമ്മി ജോർജ്, അഡ്വ. മോഹൻ കെ. ജോസ്, സുജൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.