നന്മണ്ട: തളി മഹാക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള രാമായണ പാരായണം നാളെ മുതൽ ആരംഭിക്കും. ജന്മനക്ഷത്ര നാളുകളിൽ നടക്കുന്ന ഗണപതിഹോമം, ഭഗവതി സേവ എന്നിവ വഴിപാടായ് നടക്കും. ആഗസ്റ്റ് ഒന്നിന് വൈകീട്ട് 6 മണി മുതൽ സംസ്കൃതി നന്മണ്ട വനിതാ വിഭാഗത്തിന്റെ ശ്രീരാമ ഭജന. നാലിന് 2 മണിക്ക് യുപി, ഹൈസ്ക്കൂൾ, ജനറൽ വിഭാഗങ്ങൾക്കുള്ള രാമായണ ക്വിസ്, വൈകീട്ട് 4.30ന് സംസ്കൃതിയുടെ രാമായണ പാരായണം രാമായണ സന്ദേശം എന്നിവ നടക്കും. 10ന് അഖണ്ഡ നാമജപം, പ്രസാദഊട്ട് എന്നിവയും തുടർന്നുള്ള ദിവസം ഏകദിന രാമായണ പാരായണവും 16ന് രാമായണ പാരായണ സമാപനവും നടക്കും.