കോഴിക്കോട്: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഓൾ കേരള ഫിഷ് മെർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. മാർക്കറ്റുകളിൽ ചെമ്മീൻ വില കുറഞ്ഞതിനാൽ കച്ചവടനഷ്ടം സഹിക്കാനാവാത്ത വിധത്തിലേക്ക് മാറുകയാണ്. കയറ്റുമതി നടക്കുന്നില്ല. 2019 ൽ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.എം ഷാഫി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.വി അനിൽ, എ.ആർ സുധീർ ഖാൻ, ആർ.എം.എ മുഹമ്മദ്, കെസി അബ്ദുല്ല,പി.എച്ച് റഹീം എന്നിവർ പങ്കെടുത്തു.