malinyam
വെസ്റ്റ്ഹിൽ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യം

കോഴിക്കോട്: പകർച്ചവ്യാധികൾ പടന്നുപിടിക്കുമ്പോഴും നഗരത്തിൽ മാലിന്യ സംസ്കരണം താളം തെറ്റുന്നു. മാലിന്യം കൃത്യമായി സംസ്കരിക്കാൻ കഴിയാത്തതാണ് കാരണം. നിലവിൽ നഗരത്തിൽ മാലിന്യം കുന്നുകൂടുകയാണ്. തീപിടിത്തത്തിന് ശേഷം മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാത്തതിനാൽ കോർപ്പറേഷന്റെ വെസ്റ്റ്ഹിൽ മാലിന്യസംസ്കരണ കേന്ദ്രം മാലിന്യത്താൽ ചീഞ്ഞുനാറുകയാണ്. മാലിന്യം നീക്കാനുള്ള നടപടികൾ കോർ‌പ്പറേഷൻ ആവിഷ്കരിക്കുന്നുണ്ടെന്ന് പറയുമ്പോഴും എവിടെയുമെത്തിയിട്ടില്ല. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്ന് മാ​ലി​ന്യം നീ​ക്കാ​ൻ ക​രാ​റാ​യെ​ങ്കി​ലും മാ​ലി​ന്യം നീ​ക്കാ​നു​ള്ള മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​ക​ത്തേ​ക്ക് ക​യ​റ്റാ​ൻ കഴിയാ​ത്ത​താ​ണ് പ്ര​ശ്നം രൂക്ഷമാക്കിയത്. പ്ലാ​ന്റി​നോ​ട് ചേ​ർ​ന്ന മേ​ൽ​ക്കൂ​ര​യാ​ണ് ത​ട​സം. പിന്നീട് മൂ​ന്നു​ല​ക്ഷം രൂ​പ കോ​ർ​പ്പ​റേ​ഷ​ന് ന​ൽ​കി ഇ​രു​മ്പ് മേ​ൽ​ക്കൂ​ര​യും മ​റ്റും പൊ​ളി​ച്ചു​കൊ​ണ്ടു​പോ​വാ​ൻ ക​രാ​റാ​യെങ്കിലും അതും ഇഴഞ്ഞുനീങ്ങുകയാണ്. അതേസമയം ഷട്ടർ നീക്കം ചെയ്ത ഉടൻ പ്ലാന്റിലെ മാലിന്യം നീക്കം ചെയ്യുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. മാത്രമല്ല, വെസ്റ്റ്ഹില്ലിലെ പ്ലാ​ന്റ് ​പു​തു​ക്കി​പ്പ​ണി​യാ​ൻ ​ന​ട​പ​ടി​യു​ണ്ടെങ്കിലും പാതി വഴിയിലാണ്.​ 1600​ ​സ്ക്വ​യ​ർ​ഫീ​റ്റു​ള്ള​ ​പ്രോ​ജ​ക്ടാണ് പ​രി​ഗ​ണ​ന​യി​ലു​ളളത്.

മാസങ്ങൾക്ക് മുമ്പാണ് കോർപ്പറേഷന്റെ ഭ​ട്ട് ​റോ​ഡി​ലെ​ ​മാ​ലി​ന്യ​ ​സംസ്കരണ കേ​ന്ദ്ര​ത്തി​ൽ തീപിടിത്തമുണ്ടായത്. ഇതോടെ മാലിന്യ സംസ്കരണം തലവേദനയായി. നിലവിൽ നെല്ലിക്കോട് മാത്രമാണ് സംഭരണകേന്ദ്രമുള്ളത്. ​ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യമുള്ളതിനാൽ ഹരിത കർമ്മ സേന സംഭരിക്കുന്ന മാലിന്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് ഇവിടേക്കെത്തിക്കുന്നത്. ഇതോടെ നിക്ഷേപ കേന്ദ്രങ്ങളില്ലാത്തതിനാൽ റോഡുകളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥിതിയാണ്. ദിവസം നഗരം പുറത്തേക്ക് വിടുന്നത് ജൈവ-അജൈവ മാലിന്യങ്ങളടക്കം 303 ടണ്ണാണ്. ഇവയുടെ സംഭരണവും സംസ്കരണത്തിനുമായി 4000 സ്ക്വയർ മീറ്റർ സ്ഥലം ആവശ്യമാണ്. പക്ഷേ നിലവിൽ 1000 സ്ക്വയർ മീറ്റർ മാത്രമേയുള്ളൂ.

@ഭീതിയായി ഞെളിയൻ പറമ്പും

മഴ ശക്തമായതോടെ ഞെളിയൻ പറമ്പും രോഗഭീതിയിലാണ്. മാലിന്യ സംസ്‌കരണത്തിന് പദ്ധതികളും ഫണ്ടുകളും നിരവധി വിനിയോഗിക്കുന്നുണ്ടെങ്കിലും കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. മാലിന്യത്തിൽ ഇടയ്ക്കിടെ തീ പടരുന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞ ദിവസവും പ്ലാന്റിൽ വളമാക്കി മാറ്റാൻ സൂക്ഷിച്ച മാലിന്യത്തിൽ തീ പടർന്നിരുന്നു.