@ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പകൽവീട് തുറന്നു
കോഴിക്കോട്: വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനം മന്ത്രി എ.കെ .ശശീന്ദ്രൻ. അമ്പലത്തുകുളങ്ങരയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പകൽവീട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയോജനങ്ങളിൽ ആരോഗ്യപരമായ അവശത അനുഭവിക്കുന്നരും അല്ലാത്തവരുമുണ്ട്. ഈ രണ്ടു വിഭാഗത്തിന്റെയും സംരക്ഷണം സമൂഹത്തിന്റെ കൂടി ചുമതലയാണ്. അതുകൊണ്ടാണ് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം വയോജനങ്ങളുടെ കാര്യങ്ങൾ സംസ്ഥാന സർക്കാർ ശ്രദ്ധിക്കുന്നത്. ഇത്രയധികം പേർക്ക് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നതും ഇത്ര വ്യത്യസ്ത വിഭാഗങ്ങൾക്ക് പെൻഷൻ നൽകുന്നതുമായ മറ്റൊരു സംസ്ഥാനവുമില്ലെന്ന് മന്ത്രി പറഞ്ഞു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.കവിത, അംഗങ്ങളായ ടി.വത്സല, എൻ.രമേശൻ, വി.എം.ചന്തുക്കുട്ടി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, എം.എ. ഖാദർ എന്നിവർ പ്രസംഗിച്ചു.