കൊയിലാണ്ടി: കേരളത്തിലെ റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെഡ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും അനുമോദന സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ് അനുമോദനഭാഷണം നടത്തി. സെക്രട്ടറി, ദീപു മൊടക്കല്ലൂർറിപ്പോർട്ട് അവതരിപ്പിച്ചു. ടി.എ അശോകൻ , കെ.കെ രാജൻ ,അരങ്ങിൽ ഗിരീഷ് , തരുൺകുമാർ, കെ.പി ഇബ്രാഹിം , കെ.എം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷാൻകട്ടിപ്പാറ സ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.