photo
വാദ്യോപകരണം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിലെ സമത ശിങ്കാരിമേള ഗ്രൂപ്പിന് വാദ്യോപകരണം വിതരണം ചെയ്തു. വാദ്യോപകരണ വിതരണവും ഓഫീസ് ഉദ്ഘാടനവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, കെ.പി രജനി, ശിബി, സി.കെ നാരായണൻ, ഇ.കെ രാജൻ, എം. സി ചന്ദ്രൻ പ്രസംഗിച്ചു. ശിങ്കാരിമേളം ഗ്രൂപ്പിന്റെ മാനേജർ വി.പി ദാമോധരൻ, പരിശീലകൻ ഗിരീഷ് കുമാർ, ലീഡർ നിഷ എന്നിവരെ ആദരിച്ചു. എം.കെ നിഷ സ്വാഗതവും വി.പി ദാമോധരൻ നന്ദിയും പറഞ്ഞു.