കുന്ദമംഗലം: സ്റ്റേറ്റ് മുസ്‌ലിം ഓർഫനേജസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർകസിൽ അവാർഡ് വിതരണം സംഘടിപ്പിച്ചു. കോഴിക്കോട്, വയനാട് മേഖലയിലെ അനാഥാലയങ്ങളിൽ നിന്ന് എസ്എസ്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കായി നടത്തിയ അവാർഡ് വിതരണ സംഗമം അഡ്വ. പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി മേഖലാ സെക്രട്ടറി പ്രൊഫ. സി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സി. പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി എം റശീദ് സഖാഫി, സി ആലിക്കോയ, അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ ശമീം, കോഴിശ്ശേരി ഉസ്മാൻ. മായിൻ മണിമ എന്നിവർ പ്രസംഗിച്ചു.