കുന്ദമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡയറ്റുമായി ചേർന്ന് നടത്തുന്ന വിദ്യാലയ വിഭവ സംഘപരിപോഷണ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഉപജില്ലയിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാർക്കുള്ള ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ : യുകെ.അബ്ദുൽ നാസർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ബി.പി.സി മനോജ്, അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു. ഡയറ്റ് ലക്ചറർ പ്രബീഷ് ക്ലാസുകൾ നയിച്ചു. എച്ച്.എം ഫോറം സെക്രട്ടറി യൂസഫ് സിദ്ദിഖ് സ്വാഗതവും സി ആർ സി കോർഡിനേറ്റർ അബ്ദുൽഖയ്യും നന്ദിയും പറഞ്ഞു