img20240714
മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭ സംഘടിപ്പിച്ച കബഡി മത്സരത്തിൽ നിന്ന്

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിച്ച വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള കബഡി മത്സരം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഘോഷയാത്രയും കായിക താരങ്ങളുടെ മാർച്ച് പാസ്റ്റും നടത്തിയാണ് മത്സരമാരംഭിച്ചത്. മത്സരത്തിൽ 18 ടീമുകൾ പങ്കെടുത്തു. വിദ്യാഭ്യാസ-കല -കായിക സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.സത്യനാരായണൻ, യുവജനക്ഷേമ ബോർഡ് അംഗം ദിപുപ്രേംനാഥ്, റിവർഫെസ്റ്റിവൽ സി.ഇ.ഒ വിനു കുര്യൻ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ എം. അബ്ദുൽ ഗഫൂർ, നഗരസഭാ കൗൺസിലർമാരായ പി. ജോഷില, അശ്വതി സനൂജ്, എം. ടി. വേണു ഗോപാലൻ, വിശ്വനാഥൻ നികുഞ്ജം എന്നിവർ പ്രസംഗിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ച കബഡി മാറ്റിന്റെ ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു. വനിതകളുടെ വിഭാഗത്തിൽ നീലേശ്വരം ഗവ. ഹൈസ്കൂൾ ചാമ്പ്യന്മാരായി. പാലക്കാട് വൈ.എം.ജി റണ്ണേർസ് ട്രോഫി കരസ്ഥമാക്കി. മത്സരത്തിന് എം.കെ. ബാബു, ശശി വെണ്ണക്കോട്, ആതിര എന്നിവർ നേതൃത്വം നൽകി.