കോഴിക്കോട്: ഭാരത് സംഗീത് സഭ (ബി.എസ്.എസ്) ഏർപ്പെടുത്തിയ സംഗീതരത്ന പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മേയർ ഡോ. ബീന ഫിലിപ്പ് സമ്മാനിച്ചു. മലയാള സംഗീതത്തിന് കൈതപ്രം നൽകിയ സംഭാവനകളാണ് പുരസ്ക്കാരത്തിന് അർഹനാക്കിയത്. സംഗീതരത്ന പുരസ്കാര സമർപ്പണവും ‘സാന്ദ്രലയം’ സംഗീത സായാഹ്നവും പരിപാടിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എൻ.ശ്രീകുമാർ,ബി.എസ്.എസ് പ്രസിഡന്റ് ഇന്ദു ശശിധരൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബു സുശീലൻ,കെ.പ്രമോദ്,കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഗീത സായാഹ്നവും അരങ്ങേറി.