കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ കോൺഗ്രസ് പ്രവർത്തകർ മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ചു. ബി.ജെ.പി കളക്ടറേറ്റ് മാർച്ച് നടത്തി. മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുന്നിലാണ് കോൺഗ്രസ് റിയാസിന്റെ കോലം കത്തിച്ചത്. മന്ത്രി റിയാസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ കളക്ടറേറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി കോഴ വിവാദത്തിൽ പ്രമോദിന് ഭീഷണിയുണ്ടെങ്കിൽ ബി.ജെ.പി സംരക്ഷിക്കുമെന്ന് എം.ടി. രമേശ് പറഞ്ഞു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു.