ബാലുശ്ശേരി: കപ്പുറം നാട്ടകം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു. കരിമല എ.എം എൽ. പി സ്കൂൾ അദ്ധ്യാപകനും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ എ. ആർ. കാന്തപുരം ശില്പശാലക്ക് നേതൃത്വം നൽകി. നാട്ടകം പ്രസിഡൻ്റ് പി. പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ഹുസൈൻ, സുകന്യ അനൂപ്, സുബൈർ കുറുന്നങ്ങൽ, ഫയാസ് കെ. സി എന്നിവർ പ്രസംഗിച്ചു. രാജീവൻ കോറോത്ത്, സുധാകരൻ, അനൂപ് കെ.ആർ, അൻവർ സാദത്ത് നേതൃത്വം നൽകി. ശ്രീജിത്ത്. പി.എസ്. സ്വാഗതവും ജസീല മരുതോട്ടിൽ നന്ദിയും പറഞ്ഞു.