news
പെരുവയൽ പാടശേഖര സമിതിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. കാർഷിക ഉപകരണം നൽകി ഉദ്ഘാടനം ചെയ്യുന്നു.

വേളം:കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി വേളം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾക്ക് അനുവദിച്ച കാർഷികോപകരണങ്ങളുടെ വിതരണം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.ലീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ മലയിൽ, തായന ബാലാമണി, സമിതി പ്രസിഡന്റ് ഇ.കെ. കുഞ്ഞബ്ദുള്ള, സെക്രട്ടറി കെ.എം.രാജീവൻ, പി.ഷരീഫ്, എ.കെ.ചിന്നൻ, ബീന മാടോൻ, പി.ജഗദീഷ്, സി.എൻ.അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി അസി. ഡയറക്ടർ കെ.ഇ.നൗഷാദ് പദ്ധതി വിശദീകരിച്ചു. ടി.വി.കുഞ്ഞിക്കണ്ണൻ സ്വാഗതവും പി. അനുഷ നന്ദിയും പറഞ്ഞു.