ഫറോക്ക്: ഫറോക്ക് ചന്ത താലൂക്ക് ആശുപത്രി ഓട്ടോ സ്റ്റാൻഡിന് നഗരസഭയുടെ അനുമതി ആവശ്യപ്പെട്ട് ഫറോക്ക് നഗരസഭാ കവാടത്തിന് മുമ്പിൽ 22ന് സൂചനാ കുത്തിയിരിപ്പ് സമരം നടത്താൻ മോട്ടോർ തൊഴിലാളി ഫെഡേറേഷൻ എസ്. ടി.യു ഫറോക്ക് ചന്ത യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു. പല തവണ കത്ത് നൽകിയിട്ടും ഫറോക്ക് നഗരസഭ അധികാരികൾ ഉദാസീനത കാണിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ചന്ത യൂണിറ്റ് പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കൗഷീഖ്, യാഷിദ് പരുത്തിപ്പാറ, റഫീഖ് കാപ്പാടൻ, കെ.ഫൈസൽ, മാമുക്കോയ, കെ.ആലിക്കുട്ടി, കെ.പി.അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.