രാമനാട്ടുകര: രാമനാട്ടുകര വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ പഞ്ചഗുസ്തി സ്വർണ മെഡൽ ജേതാവ് തേജ. പി.ജെ, വെങ്കല മെഡൽ ജേതാവ് സീമാ ജയനന്ദൻ എന്നിവരെ അനുമോദിച്ചു . കൗൺസിലർ കെ .ജെയ്സൽ ഉദ്ഘാടനം ചെയ്തു. ബെന്യമന്റെ 'മുല്ലപ്പൂനിറമുള്ള പകലുകൾ' എന്ന പുസ്തക ചർച്ച ചെയ്തു. സാംസ്കാരിക പ്രവർത്തക എ. കെ .അപർണ നേതൃത്വം നൽകി. ചെയർപേഴ്സൺ ലക്ഷ്മി മേനോൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.പി .കൃഷ്ണൻ, പ്രസിഡന്റ് പി.ശിവദാസൻ, പ്രദീപ് രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി. എസ്. സ്മിജ സ്വാഗതവും ട്രഷറർ ഡി.കെ സത്യവതി നന്ദിയും പറഞ്ഞു.