news
കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ഡി.സി.സി അംഗം, കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം പ്രസിഡന്റ്, അദ്ധ്യാപകൻ, ഹിന്ദി പ്രചാരകൻ എന്നീനിലകളിൽ പ്രവൃത്തിച്ചിരുന്ന പി.പി.നാണു മാസ്റ്ററുടെ എഴാം ചരമവാർഷികം ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണം കെ.പി.സി.സി സെക്രട്ടറി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് ട്രഷറർ എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ ആദരിച്ചു. ജമാൽ മൊകേരി, രാജഗോപാലൻ കാരപ്പറ്റ, വി.പി.മൂസ, പി.പി.അശോകൻ, ഒ.വനജ, കെ.കെ.രാജൻ, കെ.അനന്തൻ, പി.കെ.ലിഗേഷ്, ടി.വി.രാഹുൽ, എ.ഗോപിദാസ്, എടത്തിൽ ദാമോദരൻ, പി.കെ.രവീന്ദ്രൻ, സി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.