news
കെ. എസ്. ടി. യു അവകാശ ദിനാചരണത്തിൻെറ ഭാഗമായി കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാഭ്യാസ ഓഫീസർ അബ്ദു റഹ്മാൻ മാസ്റ്റർക്ക് ജില്ലാ സിക്രട്ടറി കെ പി ശംസീർ അവകാശപത്രിക സമർപ്പിക്കുന്നു

കുറ്റൃാടി : വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അവകാശ ദിനം ആചരിച്ചു. ഏകപക്ഷീയവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വിരുദ്ധവുമായ അക്കാഡമിക് കലണ്ടർ പിൻവലിക്കുക, ക്ഷാമ ബത്ത, ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ അമ്പതോളം ആവശ്യങ്ങളുന്നയിച്ചുള്ള അവകാശപത്രിക കുന്നുമ്മൽ ഉപജില്ല എ.ഇ.ഒ അബ്ദുറഹ്മാന് കെ .എസ്. ടി .യു ജില്ല സെക്രട്ടറി കെ. പി .ശംസീർ സമർപ്പിച്ചു.എ .എഫ്. റിയാസ്, സി. മുഹമ്മദ് ഫാസിൽ, എ .ഷരീഫ്, ടി. സൈനുദ്ദീൻ, വി .വി. സഫീർ എന്നിവർ പങ്കെടുത്തു.