മേപ്പയ്യൂർ: വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചിൽഡ്രൻ പദ്ധതിയുടെ പുതിയ അദ്ധ്യയന വർഷത്തെ പ്രവർത്തനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹസീസ് പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ് വടക്കയിൽ എന്നിവർ പ്രസംഗിച്ചു. ദിനേശ് പാഞ്ചേരി പദ്ധതി വിശദീകരിച്ചു. ഡോ.ഇസ്മയിൽ മരുതേരി, ഡോ.സിമിൽ എന്നിവർ ക്ലാസെടുത്തു. കെ.എം.മുഹമ്മദ് സ്വാഗതവും ശ്രീജ.സി.കെ നന്ദിയും പറഞ്ഞു.