kunndmdmgalammnews
നാളെ ബോബി ചെമ്മണൂർ താക്കോൽ ദാനം നിർവ്വഹിക്കുന്ന ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ സഹപാഠിക്കൊരു സമ്മാനം പദ്ധതിയിൽ നിർമിച്ചു നൽകുന്ന വീട്

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വീടില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും മാനേജ്മെന്റും പി.ടി.എയും സംയുക്തമായി വീട് നിർമിച്ചു നൽകുന്ന 'സഹപാഠിക്കൊരു സമ്മാനം' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നാളെ ഉച്ചയ്ക്ക് 1:30 ന് ബോബി ചെമ്മണൂർ നിർവഹിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് വി.സി.റിയാസ്ഖാൻ അറിയിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ. സന്തോഷ്‌, മാനേജർ പി.കെ.സുലൈമാൻ,പ്രിൻസിപ്പൽ എം.സിറാജുദീൻ ,പ്രധാനാദ്ധ്യാപകൻ ടി.കെ.ശാന്തകുമാർ എന്നിവർ സംബന്ധിക്കും. 8 ലക്ഷത്തോളം രൂപചെലവഴിച്ച് കൊടുവള്ളി പരപ്പൻപൊയിലിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.