കുന്ദമംഗലം: ചാത്തൻകാവ് പൊതുജന വായനശാലയുടെയും സംസ്ഥാന ലൈബ്രറി കൗൺസിൽ കുന്ദമംഗലം പഞ്ചായത്ത് സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ബാലവേദി ശിൽപശാല നടത്തി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എം.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു.'ബഹിരാകാശയാത്രയുടെ നാൾവഴികൾ' ഡോക്യുമെൻ്ററിയുടെ അവതരണം സുരേന്ദ്രൻ ചെത്തുകടവ് നടത്തി. പഞ്ചായത്ത് സമിതി കൺവീനർ എം.മാധവൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.രത്നാകരൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കെ.പി.മനോജ് കുമാർ, പി.പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാലവേദി ഭാരവാഹികൾ: ഷാമിൽ (പ്രസിഡന്റ്), ശിവനന്ദ, ആയിഷ ഷെറിൻ (വൈസ് പ്രസിഡന്റുമാർ), വൈഷ്ണവ് (സെക്രട്ടറി), ആരതി ദർശൻ, അർഷയ് ഗോപാൽ (ജോ:സെക്രട്ടറിമാർ).