മേപ്പയ്യൂർ: കീഴ്‌പയൂരിൽ നടന്ന മേപ്പയ്യൂർ സെക്ടർ എസ്.എസ്.എഫ് സാഹിത്യോത്സവ് സമാപിച്ചു. നൂറോളം കലാപ്രതിഭകൾ പങ്കെടുത്തു. 218 പോയിന്റുമായി കീഴ്പയൂർ മണപ്പുറം യൂണിറ്റും,200 പോയിൻ്റുമായി മഞ്ഞക്കുളം യൂണിറ്റും 109 പോയിന്റുമായി മേപ്പയൂർ യൂണിറ്റും യഥാക്രമം ഒന്ന്, രണ്ട് , മുന്ന് സ്ഥാനങ്ങൾ നേടി.സ്വാലിഹ് സഖാഫി കുട്ടോത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നരിക്കുനി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മക്ക പ്രതിനിധി ബഷീർ സഖാഫി മുഖ്യാതിഥിയായി. ഹസീബ് കൂരാച്ചുണ്ട് അനുമോദന പ്രഭാഷണം നടത്തി.സുഹൈൽ മലപ്പാടി, മിറാഷ് കീപ്പയ്യൂർ, മുഹമ്മദ് വാഫി.കെ.കെ, ഹാരിദ് മേപ്പയൂർ തുടങ്ങിയവർ പങ്കെടുത്തു.