വടകര: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ വിദ്യാർത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു.എൽ.എസ്.എസ് മുതൽ എം.ബി.ബി.എസ് വരെയുള്ള പരീക്ഷകളിൽ മികവ് തെളിയിച്ച 10 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കടമേരി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.ആശ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനൻ, കണ്ണോത്ത് പത്മനാഭൻ,പുത്തൂർ ശ്രീവത്സൻ, സി.വി.കുഞ്ഞിരാമൻ, മുജീബ് റഹ്‌മാൻ.പി, സോന എം.എസ്, ദിവ്യ എം.കെ, ബിജില ടി, ഷിജിന ഇ.കെ എന്നിവർ പ്രസംഗിച്ചു.