വടകര: ദേശീയപാത 66ലെ നിർമാണ പ്രവൃത്തികാരണം ഗതാഗത തടസം ഒഴിവാക്കാൻ വടകരയ്ക്കും കോഴിക്കോടിനുമിടയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങൾ, ടാങ്കർ ലോറികൾ, പയ്യോളി, കൊയിലാണ്ടി വഴി പോകണം. യാത്ര നിർബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകൾ എന്നിവയെ വഴിതിരിച്ചുവിടും. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓർക്കാട്ടേരിപുറമേരിനാദാപുരംകക്കട്ടിൽകുറ്റിയാടി പേരാമ്പ്ര ബൈപ്പാസ്നടുവണ്ണൂർഉള്യേരിഅത്തോളിപൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. അതല്ലെങ്കിൽ വടകര നാരായണനഗരം ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂർചാനിയംകടവ്പേരാമ്പ്ര മാർക്കറ്റ് പേരാമ്പ്ര ബൈപ്പാസ് നടുവണ്ണൂർഉള്യേരിഅത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പൂളാടിക്കുന്ന്അത്തോളിഉള്യേരി നടുവണ്ണൂർകൈതക്കൽപേരാമ്പ്ര ബൈപ്പാസ്കൂത്താളികടിയങ്ങാട്കുറ്റിയാടികക്കട്ട്നാദാപുരംതൂണേരിപെരിങ്ങത്തൂർ വഴി പോകണം. വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകൾ പയ്യോളി സ്റ്റാന്റിൽ കയറാതെ പേരാമ്പ്ര റോഡിൽ കയറി ജംഗ്ഷനിൽ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം.വടകര കൈനാട്ടി, നാരായണനഗരം എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ വഴിമാറിപ്പോകേണ്ടത്. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റൂറൽ എസ്.പി അറിയിച്ചു.