ചെങ്ങോട്ടുകാവ് : ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് എടക്കുളം കിളിയം വീട്ടിൽ കമലയുടെ വീട് ഭാഗികമായി തകർന്നു. വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു ഭർത്താവ് ദാസൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ബേപ്പൂർ. ബോട്ട് യാർഡിന് സമീപം അരിക്കനാട്ട് ശോഭനയുടെ വീടിന് മുകളിൽ മരം വീണു.കൂറ്റൻ കാഞ്ഞിരവും തെങ്ങുമാണ് വീണത്. വീട്ട് വളപ്പിലെ കോഴിക്കൂടും മൂത്രപ്പുരയും തകർന്നു. ചുറ്റുമതിൽ തകർന്നു.
ബേപ്പൂർ: പാടത്തു പറമ്പിൽ ചെക്ലി മുസ്തഫയുടെ വീടിന് മുകളിൽ മുകളിലാണ് കൂറ്റൻമാവും തെങ്ങുകളും വീണു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഷെഡും ഫൺണിച്ചറും അലമാരകളും പൂർണ്ണമായും തകർന്നു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്താൽ കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രകൃതി ദുരന്തം. ശക്തമായ കാറ്റിൽ കീഴ്പ്പയ്യൂരിലെ കോറോത്ത്കണ്ടി ബാലകൃഷ്ണന്റെ വീടിന് മുകളിൽ പ്ലാവ് വീണു. കീഴ്പയ്യൂരിലെ റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥനായ അടിയോടികണ്ടി രാജന്റെ വീടിനോട് ചേർന്ന വിറക് പുര കാറ്റിൽ മരം വീണ് തകർന്നു. കൊയിലാണ്ടി :റെയിൽവേ സ്റ്റേഷൻ റോഡിലും കോടതി മുറ്റത്തും വൻമരങ്ങൾ കടപുഴകി വീണു. കോടതി മുറ്റത്തെ മരം മുറിഞ്ഞു വീണ് വാട്ടർ ടാങ്ക് തകർന്നു.