mala
കു​ന്ന്യോ​മ​ല​ മഴയിൽ ഇടിഞ്ഞപ്പോൾ

കൊയിലാണ്ടി/ കോഴിക്കോട്: കുന്ന്യോമലയിൽ വീണ്ടും മണ്ണിടിഞ്ഞു.കിഴക്ക് ഭാഗത്താണ് മലയിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണത്. കുന്ന്യോമല നെടുകെ പിളർന്നാണ് നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് കടന്നുപോകുന്നത്. പടിഞ്ഞാറ് ഭാഗത്ത് സോയിൽ നെയിലിംഗ് പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

പാലാഴി പാൽ കമ്പനി റോഡിൽ ഷമീറിന്റെ വീടിന് പിന്നിലെ മതിലിടിഞ്ഞതോടെ ബന്ധുവീട്ടിലേക്ക് മാറ്റി. തലക്കുളത്തൂർ തൈവളപ്പിൽ നഫീസയുടെ വീട്ടു കിണർ ഇടിഞ്ഞുതാഴ്ന്നു.പുല്ല്‌പറമ്പിൽ മോഹനന്റെ വീടിന് സമീപത്തെ കിണർ ഇടിഞ്ഞു.