ബേപ്പൂർ: കോർപ്പറേഷൻ 53ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വാടിയിൽ നവാസ് മേയറെ പൊന്നാട അണിയിച്ചു. വീണുകിട്ടിയ ആറു പവൻ സ്വർണം ഉടമസ്ഥരെ ഏൽപ്പിച്ച് മാതൃകയായ ഓട്ടോ ഡ്രൈവർ അർഷാദിനെ അനുമോദിച്ചു. വാർഡ് കൗൺസിലർ വാടി നവാസ് അദ്ധ്യക്ഷത വഹിച്ചു. 49ാം ഡിവിഷൻ കൗൺസിലർ കൊല്ലരത്ത് സുരേഷ്, കെ.സജീവോത്തമൻ എന്നിവർ പ്രസംഗിച്ചു. ഡിവിഷൻ കൺവീനർ ആഷിക് എം പി സ്വാഗതവും ഡിവിഷൻ കമ്മിറ്റി അംഗം ടി.ടി ഷബീർ അഹമ്മദ് നന്ദിയും പറഞ്ഞു