dddd

കോഴിക്കോട്: എസ് .എൻ. ഡി. പി യോഗം കോഴിക്കോട് യൂണിയൻ മുൻ പ്രസിഡന്റും എസ്. എൻ ട്രസ്റ്റ് ഡയറക്ടറുമായിരുന്ന നിജി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ വെസ്റ്റ്ഹിൽ ഇടപ്പുലത്ത് ബാഹുലേയൻ (75) നിര്യാതനായി. വരക്കൽ ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെയും വ്യാപാരിവ്യവസായി ഏകോപന സമിതി വെസ്റ്റ്ഹിൽ യൂണിറ്റിന്റെയും സെക്രട്ടറിയും ശ്രീ നാരായണ എഡ്യുക്കേഷൻ സൊസൈറ്റി പേട്രൺ മെമ്പറുമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സുഷമ. മക്കൾ: അപൂർവ്വ ( ബംഗളൂരു ) പരേതനായ നിഖിൽ. സഹോദരങ്ങൾ: പ്രേമലത, കാർത്തികേയൻ, ജ്യോതിലേയൻ പരേതയായ പുഷ്പ വേണി.

നിര്യാണത്തിൽ എസ് .എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പി. വി. ചന്ദ്രൻ, എസ് .എൻ. ഡി .പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , പ്രസിഡന്റ് ഷനൂപ് താമരക്കുളം എന്നിവർ അനുശോചിച്ചു.